ADVERTISEMENT

പാലക്കാട് ∙ വെസ്റ്റ് ബംഗാൾ സ്വദേശികളായ ദമ്പതികൾ 9.341 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. മുർഷിദാബാദ് എൻ.മസദുൽ ഇസ്‌ലാം (38), ഭാര്യ റിന ബിബി (36) എന്നിവരാണു പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഒലവക്കോട് താണാവ് റെയിൽവേ മേൽപാലത്തിനു സമീപത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്. ബംഗാളിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. ആർക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

ഓപ്പറേഷൻ ‘ഡി ഹണ്ടി’ന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദേശപ്രകാരം എഎസ്പി രാജേഷ് കുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഹേമാംബിക നഗർ എസ്ഐ എം.ഉദയകുമാറും സംഘവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആർപിഎഫും ചേർന്നാണ് ക​ഞ്ചാവ് പിടികൂടിയത്.

English Summary:

Palakkad drug bust nets 9.341 kg of cannabis. A West Bengal couple was arrested in connection with the large-scale drug seizure as part of Operation D Hunt.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com