മദ്യനിർമാണശാലയ്ക്കെതിരെ പ്രക്ഷോഭം: ഹിന്ദു ഐക്യവേദി

Mail This Article
പാലക്കാട് ∙ കടുത്ത ജലക്ഷാമത്തിനുൾപ്പെടെ കാരണമാകുന്ന മദ്യനിർമാണശാലയ്ക്കെതിരെ പ്രക്ഷോഭം നടത്തുമെന്നു ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം അറിയിച്ചു. മദ്യക്കമ്പനി മൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തും. ഹിന്ദു ക്ഷേത്രങ്ങളെയും പാരമ്പര്യങ്ങളെയും ബാഹ്യ ഇടപെടലുകളിൽ നിന്നു സംരക്ഷിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, സൈലന്റ്‌വാലി, ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.മാത്തൂർ വെട്ടിക്കാട് ശ്രീശങ്കര അദ്വൈതാശ്രമം ആചാര്യൻ സ്വാമി ദേവാനന്ദപുരി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ വഴിതെറ്റിക്കുന്ന ലഹരി വിപത്തിനെതിരെ പടനയിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘടന ജില്ലാ അധ്യക്ഷൻ ജി.മധുസൂദനൻ അധ്യക്ഷനായി. ആർഎസ്എസ് വിഭാഗ് കാര്യവാഹ് കെ.സുധീർ, സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്, സെക്രട്ടറി പി.എൻ.ശ്രീരാമൻ, മുൻ ജില്ലാ പ്രസിഡന്റ് സി.വി.ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് കെ.ഉദയകുമാർ, സെക്രട്ടറി ആർ.അശോകൻ, സംഘടനാ സെക്രട്ടറി സി.ബാബു, ട്രഷറർ എ.നാരായണൻകുട്ടി, ഡോ.പാർഥസാരഥി, രജിത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മുഖ്യ രക്ഷാധികാരി കെ.പി.ശശികല ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: ജി.മധുസൂദനൻ (അധ്യക്ഷൻ), കെ.ഗോപാലകൃഷ്ണൻ, പി.രഘുനന്ദൻ, പി.വി.കൃഷ്ണദാസ്, പി.വി.നിഷ, ശ്രീധരൻ ചിറ്റൂർ (ഉപാധ്യക്ഷൻമാർ), സി.രവീന്ദ്രൻ, ആർ.അശോകൻ (ജന സെക്ര), സി.ബാബു (സംഘടനാ സെക്ര), കെ.രജിത്കൃഷ്ണ, വി.പ്രഭാകരൻ വണ്ടാഴി, ജി.മനോജ്, വെണ്ണക്കര പ്രസാദ് (സെക്ര), എ.നാരായണൻകുട്ടി (ട്രഷ).
സംസ്ഥാന സമ്മേളനംപാലക്കാട്ട്
∙ ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ടു നടക്കും. സംസ്ഥാന സമ്മേളനത്തിന് ആദ്യമായാണ് പാലക്കാട് വേദിയാകുന്നത്. ഒരുക്കങ്ങൾ പുരോഗതിയിലാണ്.