ADVERTISEMENT

വാളയാർ ∙വീടുകളിലേക്ക് പാചകത്തിനായി പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി എത്തിക്കുന്ന ‘സിറ്റി ഗ്യാസ് പദ്ധതി’ നവംബറിൽ പാലക്കാട് നഗരത്തിലേക്കെത്തും.പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ പദ്ധതി വഴി കണക്‌ഷൻ നൽകിയിട്ടുണ്ട്. മരുതറോഡ് പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ഓഗസ്റ്റിൽ കണക്‌ഷൻ നൽകും. തുടർന്നാണ് കൊടുമ്പിലേക്കും പാലക്കാട്ടേക്കും എത്തിക്കുക. കൊച്ചി–മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി വഴി ജില്ലയിൽ വാതകം എത്തിക്കുന്നത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ആണ്. പൈപ്പ് ലൈനുകൾ സ്ഥാപിച്ചു വീടുകളിലേക്കു വിതരണം ചെയ്യുന്നത് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ്. വാളയാർ കനാൽപ്പിരിവിൽ സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) കണക്‌ടിവിറ്റി പോയിന്റിൽ (വാതകം കൈമാറാനുള്ള സ്‌ഥലം) നിന്നാണു  വിതരണം നടക്കുക.

പുതുശ്ശേരിയിലെ 7 വാർഡുകളിലും എലപ്പുള്ളിയിലെ ഒരു വാർഡിലും പൈപ്പ് ലൈൻ നിർമാണം പൂർത്തിയാക്കി വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി പാചക വാതകം എത്തിച്ചു തുടങ്ങി.ഇരു പഞ്ചായത്തുകളിലുമായി ആദ്യ ഘട്ടത്തിൽ 600 കണക്‌ഷനുകളാണു നൽകിയിട്ടുള്ളത്. ഇതു രണ്ടായിരമാക്കും.തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തിയായ പല്ലൂർ തുടർന്നു വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ വഴിയാണ് പൈപ്പ് ലൈൻ വാളയാറെത്തിച്ചത്.ലൈൻ കടന്നുപോകുന്ന വിവിധ സ്‌റ്റേഷനുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഓരോ 16 കിലോമീറ്ററിലും 4 സബ് സ്റ്റേഷനുകൾ വീതം ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വാഹനങ്ങളിൽ പ്രകൃതി വാതകം നിറയ്ക്കാൻ 22 സിഎൻജി സ്റ്റേഷനുകളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.പാലക്കാട്ടെ പദ്ധതി കഴിഞ്ഞാൽ ചിറ്റൂരിലേക്കും ഒറ്റപ്പാലത്തേക്കും കണ‌ക്‌ഷൻ നൽകും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com