വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുള്ളിമാനിനെ രക്ഷപ്പെടുത്തി

Mail This Article
×
മംഗലംഡാം ∙ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുള്ളിമാനിനെ രക്ഷപ്പെടുത്തി. വീഴ്‌ലി അമ്പാട്ടുപറമ്പിൽ പ്രഭാകരന്റെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണു മാൻ അകപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണു സംഭവം. വീട്ടുവളപ്പിലൂടെ ഓടിവന്ന മാൻ വീടിന്റെ മുന്നിലുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കിണറ്റിലിറങ്ങി മാനിനെ രക്ഷപ്പെടുത്തി. 9 കോൽ താഴ്ചയുള്ള കിണറ്റിൽ രണ്ടു കോലോളം വെള്ളമുണ്ടായിരുന്നു. വേനൽ കനത്തതോടെ വെള്ളം തേടി കാട്ടുമൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നതു വ്യാപകമായിരിക്കുകയാണ്.
English Summary:
Spotted deer rescue near Mangalam Dam highlights the impact of summer heat on wildlife. The animal, which fell into a well, was safely rescued by forest officials.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.