ADVERTISEMENT

യോഗം 29ന്
കുലുക്കല്ലൂര്‍ ∙ മുളയൻകാവ് ഭഗവതി ക്ഷേത്രത്തില്‍ മെയ് 12, 13ന് നടത്തുന്ന മേടമാസ ഉത്സവ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനെ കുറിച്ചു ആലോചിക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍, പൊലീസ്, ആരോഗ്യ വിഭാഗം, വില്ലേജ്, കെഎസ്ഇബി, ക്ഷേത്രം ഭരണസമിതി, ദേശ പ്രതിനിധികൾ എന്നിവരുടെ യോഗം 29ന് രാവിലെ 10ന് ക്ഷേത്രം ഊട്ടുപുരയിൽ ചേരും. എല്ലാ ദേശവേല, കാളവേല, പൂരം ഉപ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണം എന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

ഡോക്ടർ നിയമനം
തിരുവേഗപ്പുറ ∙ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒപിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടറെ നിയമിക്കുന്നതിനു ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫിസില്‍.

സിവിൽ സ്റ്റേഷൻ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
പാലക്കാട് ∙ ടാറിങ് നടത്തുന്നതിനാ‍ൽ ഐഎംഎ ജംക്‌ഷൻ–സിവിൽ സ്റ്റേഷൻ റോഡിൽ ഇന്നു ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ 3 മുതൽ
പറളി∙ ഹയർ സെക്കൻഡറി സ്കൂൾ അത്‌ലറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ 3ന് രാവിലെ 7ന് തുടങ്ങും. അത്‌ലറ്റിക്സ്, നീന്തൽ എന്നീ വിഭാഗങ്ങളിലാണു പരിശീലനം. രാവിലെ 7 മുതൽ 8 വരെയാണു ക്യാംപ്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്‌ വൺ വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. മറ്റു സ്കൂളിലെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. കായികാധ്യാപകൻ പി.ജി.മനോജാണു പരിശീലനം നൽകുന്നത്. 9447624052.

ഫുട്ബോൾ ക്യാംപ്
പാലക്കാട് ∙ പുത്തൂർ ഫുട്ബോൾ അക്കാദമിയുടെ സൗജന്യ ഫുട്ബോൾ പരിശീലന ക്യാംപ് ഏപ്രിൽ ഒന്നിനു പുത്തൂരിൽ ആരംഭിക്കും. 10നും 21നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കാണു ക്യാംപ്. ഫോൺ: 8547804768.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com