ADVERTISEMENT

മുണ്ടൂർ ∙ അയൽവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. മുണ്ടൂർ കുമ്മംകോട് വീട്ടിൽ മണികണ്ഠൻ (56) കൊല്ലപ്പെട്ട കേസിൽ കുമ്മംകോട് വിനോദ് (46), ബിനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഒരുമിച്ചുള്ള മദ്യപാനം പതിവാണെന്നും പ്രതികളുടെ അമ്മയെ മണികണ്ഠൻ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഇഷ്ടികയും ഓടും ഉപയോഗിച്ചുള്ള ആക്രമണത്തിൽ മണികണ്ഠന്റെ തലയ്ക്കു പിൻവശത്ത് ആഴത്തിൽ മുറിവേറ്റു. ബുധനാഴ്ച രാത്രി നടന്ന കൊലപാതകം ഇന്നലെ രാവിലെയാണു പുറത്തറിയുന്നത്. കൂലിപ്പണിക്കു പോയിരുന്ന മണികണ്ഠൻ ഒറ്റയ്ക്കാണു താമസം.കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി സി.സുന്ദരൻ എന്നിവർ സ്ഥലത്തെത്തി.

English Summary:

Mundur murder: Two brothers arrested for killing their neighbor after an argument. Police are investigating the murder of Manikantan, who suffered a severe head wound from an attack involving bricks and tiles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com