ADVERTISEMENT

കുമരനല്ലൂർ ∙ ആനക്കരയിൽ നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. ആനക്കര ഡയറ്റിനു സമീപം താമസിക്കുന്ന കൊരട്ടിപ്പറമ്പിൽ വിനേഷിനാണ് (41) സുര്യാതപമേറ്റത്. ഇന്നലെ 12.30നാണു സംഭവം. ആനക്കര പഞ്ചായത്തിൽ നിന്ന് അനുവദിച്ച, ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറയുടെ നിർമാണ ജോലിക്കിടെ വിനേഷിനു ക്ഷീണം അനുഭവപ്പെടുകയും തുടർന്ന് പുറത്തും കഴുത്തിലും കുമിളകൾ പൊങ്ങി തൊലിഅടർന്നുപോവുകയുമായിരുന്നു. ഉടൻ ചികിത്സതേടി. മേഖലയിൽ ഏതാനും ദിവസമായി പകൽ ശക്തമായ ചൂടാണ്. രാത്രിയിൽ ചില ദിവസങ്ങളിൽ ചെറിയതോതിൽ മഴയും ഉണ്ട്.

English Summary:

Sunstroke claims construction worker in Kumaranelloor. Vinesh, a 41-year-old worker, collapsed from the heat while working on a LIFE Mission project in Aanakkara and received immediate medical attention.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com