പോക്സോ കേസ്: തെങ്കര സ്വദേശിയെ റിയാദിൽ നിന്ന് അറസ്റ്റ് ചെയ്തു

Mail This Article
×
മണ്ണാർക്കാട് ∙ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിയാദിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുൽ അസീസിനെയാണ് (52) ഇന്റർപോളിന്റെ സഹായത്തോടെ മണ്ണാർക്കാട് പൊലീസ് റിയാദിൽ നിന്നു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
2022ലാണു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ബന്ധുവിന്റെ സഹായത്തോടെയാണ് അബ്ദുൽഅസീസ് പീഡനം നടത്തിയത്. ബന്ധുവായ സ്ത്രീയെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാദിലേക്കു കടന്നുകളഞ്ഞ അബ്ദുൽ അസീസിനെ അവിടെയെത്തി നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എഎസ്പി രാജേഷ് കുമാർ, സിപിഒമാരായ എസ്.ഉണ്ണിക്കൃഷ്ണൻ, കെ.യു.മുഹമ്മദ് റമീസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
Child sexual abuse suspect arrested in Riyadh; Mannarkkad police, aided by Interpol, apprehended Abdul Azeez (52) in Saudi Arabia and brought him back to India for prosecution.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.