ADVERTISEMENT

നെല്ലിയാമ്പതി∙ പോത്തുണ്ടി – നെല്ലിയാമ്പതി ചുരംപാതയിൽ കുണ്ട്റുചോലയ്ക്കു സമീപം കൂറ്റൻ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. വിഷു നാളിൽ വൈകിട്ട് 5.30നു ശക്തമായ കാറ്റിൽ മരങ്ങൾ വീണതോടെ നെല്ലിയാമ്പതി കണ്ടു മടങ്ങുന്ന വിനോദസഞ്ചാരികളുടേത് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. നെല്ലിയാമ്പതിയിൽ നിന്നു പി.ഒ.ജോസഫിന്റെ നേതൃത്വത്തിലെത്തിയ ഷിബു, ഷെരീഫ്, മുകേഷ്, സൂരജ് തുടങ്ങിയ നാട്ടുകാരുടെ സംഘവും യാത്രക്കാരും ചേർന്നു മരങ്ങൾ മുറിച്ചുനീക്കി. അഗ്നിരക്ഷാസേനയും വനപാലകരും സ്ഥലത്തെത്തിയിരുന്നു. ഒന്നര മണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

English Summary:

Nelliampathi traffic disruption: Giant trees fell on the Pothundy-Nelliampathi Ghat road near Kundruchola on Vishu, causing a significant traffic jam. Local residents, along with emergency services, worked together to clear the road and restore traffic flow.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com