ADVERTISEMENT

തൃത്താല∙  വേനൽ മഴയെ തുടർന്നുളള കാറ്റിൽ പട്ടാമ്പി കൂറ്റനാട് പാതയിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഞാങ്ങാട്ടിരി ഇറക്കത്തിലുളള വലിയ മരമാണ് റോഡിലേക്ക് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകളും കൂടെ തകർന്നു നിലംപൊത്തി. റോഡിൽ ഗതാഗതം  മണിക്കൂറുകളോളം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പട്ടാമ്പിയിൽ നിന്ന് അഗ്‌നിശമന സേനയെത്തി മരം റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. വാവന്നൂർ പെട്രോൾ പമ്പിനു സമീപം റോഡിന് സമീപമുളള മരം റോഡിലേക്ക് കടപുഴകി വീഴുകയും റോഡിലെ ഗാതാഗതം തടസ്സപ്പെടുകയും ചെയ്തു.   തിങ്കളാഴ്ച രാത്രി തൃത്താല മേഖലയിലെങ്ങും ശക്തമായ കാറ്റും ഇടിമിന്നലും കൂടെ വേനൽ മഴയും അനുഭവപ്പെട്ടു. മഴയിലും കാറ്റിലും തൃത്താല, കൂറ്റനാട്, ഞാങ്ങാട്ടിരി എന്നിവിടങ്ങളിലും വൈദ്യൂതി കമ്പികളിൽ മരങ്ങൾ വീണതിനാൽ വൈദ്യൂതി തടസ്സം നേരിട്ടിരുന്നു.

English Summary:

Traffic disruption in Thrithala after several trees fell on Pattambi-Koodanaad road following strong winds and a summer shower. The incident caused power outages in the area, requiring intervention from the fire department to clear the roads and restore traffic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com