കനത്ത വെയിലിൽ രോഗിയെ സ്കാൻ ചെയ്യാൻ എത്തിക്കുന്നത് പുതപ്പുകൊണ്ട് മൂടി; മറയില്ലാത്ത ദുരിതം...

Mail This Article
×
പാലക്കാട് ∙ ചുട്ടുപൊള്ളുന്ന വെയിലിൽനിന്നു രക്ഷനേടാൻ രോഗിയെ സ്കാൻ ചെയ്യാൻ ജീവനക്കാർ എത്തിക്കുന്നത് പുതപ്പുകൊണ്ട് മൂടി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഈ കാഴ്ച. അത്യാഹിത വിഭാഗത്തിലോ വാർഡുകളിലോ ഉള്ള രോഗികളോടു സ്കാൻ ചെയ്യാനോ എക്സ് റേ എടുക്കാനോ ഡോക്ടർമാർ നിർദേശം നൽകിയാൽ ഇതുപോലെ നരകയാതന കൂടി അനുഭവിക്കേണ്ട അവസ്ഥയാണ്. കനത്ത മഴയായാലും വെയിലായാലും അതും സഹിക്കണം. ഇതിനു പരിഹാരമായി മേൽക്കൂര ഒരുക്കണമെന്നു കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
English Summary:
Palakkad Hospital's Shame: Patients Exposed to Elements During Transport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.