വാളയാറിൽ പരിശോധനയ്ക്കിടെ ലഹരിമരുന്നും 1.65 കോടി രൂപയും പിടിച്ചെടുത്തു
Mail This Article
×
വാളയാർ ∙ വാളയാറിൽ എക്സൈസിന്റെ വാഹന പരിശോധനയിൽ രണ്ടു കേസുകളിലായി 100 ഗ്രാം മെത്താംഫെറ്റമിനും രേഖകളില്ലാതെ കടത്തിയ 1.65 കോടി രൂപയും പിടികൂടി. ആന്ധ്രപ്രദേശ് സ്വദേശി പാർത്ഥസാരഥിയിൽ നിന്നാണ് പണം പിടികൂടിയത്. മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലിം ബാബുവാണ് (30) മെത്താംഫെറ്റമിനുമായി പിടിയിലായത്. എക്സൈക് സ്പെഷൽ സ്ക്വാഡ് സിഐ കെ. അജയകുമാറിന്റെ നേതൃത്വത്തിൽ വാളയാർ പാമ്പാംപ്പള്ളത്ത് ടാസ്ക് ഫോഴ്സ് പരിശോധനയിലുണ്ടായിരുന്ന ടീമാണ് പണവും മെത്താംഫെറ്റമിനും പിടികൂടിയത്.
English Summary:
Valayar Drug Bust: ₹1.65 Crore Cash and Methamphetamine Seized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.