ADVERTISEMENT

പാലക്കാട്∙ എഐഎസ്എഫ് 46-ാം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ബിബിൻ എബ്രഹാമിനെയും സെക്രട്ടറിയായി എ. അതിനെയും തിരഞ്ഞെടുത്തു. പത്തനംതിട്ട അടൂർ സ്വദേശിയായ ബിബിൻ എബ്രഹാം സംസ്ഥാന ഉപാധ്യക്ഷനായും പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അതിൻ കൊല്ലം വാളകം സ്വദേശിയാണ്. സംസ്ഥാന ജോ.സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് പട്ടാമ്പിയിൽ നടന്ന സമ്മേളനത്തിൽ 65 അംഗ സംസ്ഥാന കമ്മറ്റിയും 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.

English Summary:

AISF Kerala elects new leadership. Bibin Abraham and A. Athin were elected as the state president and secretary respectively at the 46th state conference of the AISF in Palakkad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com