മികച്ച പഠനാന്തരീക്ഷം നൽകേണ്ടത് സമൂഹത്തിന്റെ കടമ: മന്ത്രി രാജേഷ്

Mail This Article
വടക്കഞ്ചേരി∙ ആധുനിക രീതിയിലുള്ള മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി നൽകേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ഇസാഫ് ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആയക്കാട് സിഎ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠനനിലവാരം മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ അധികൃതരെ മന്ത്രി അഭിനന്ദിച്ചു. പി.പി.സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.പുതിയ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് കെട്ടിടം, ഓഡിറ്റോറിയം, കായിക പരിശീലനത്തിനായി ബാസ്കറ്റ് ബോൾ- ഇൻഡോർ കോർട്ടുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള ഗൂഗിൾ വർക് സ്പേസ്, സ്കൂൾ വിദ്യാർഥികൾ രൂപം നൽകിയ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്തു. സ്കൂളിൽ അഡോബി പാർട്ണർ പ്രൊജക്റ്റിനും തുടക്കമായി.
ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ കെ.പോൾ തോമസ്, കെ.ഡി. പ്രസേനൻ എംഎൽഎ, കെ.ഇ.ഇസ്മായിൽ, വി.സി.കബീർ, സ്കൂൾ മാനേജർ മെറീന പോൾ, സി.ടി.കൃഷ്ണൻ, സി.കെ.രാജേന്ദ്രൻ, പഞ്ചായത്ത് അധ്യക്ഷരായ ലിസി സുരേഷ് (വടക്കഞ്ചേരി), എം.സുമതി (കണ്ണമ്പ്ര), ഐ.ഹസീന (പുതുക്കോട്), ജില്ലാ പഞ്ചായത്ത് അംഗം അനിത പോൾസൺ, പഞ്ചായത്ത് അംഗങ്ങളായ കെ.പി.ശ്രീകല, ഉഷ കുമാരി, ഗിരിജ, പ്രിൻസിപ്പൽ കെ.അനൂപ്, പ്രഥമാധ്യാപിക കെ.ജയവല്ലി, പിടിഎ പ്രസിഡന്റ് കെ.ഡി.ലെനിൻ, പ്രചോദൻ ഡെവലപ്മെന്റസ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.ഒ. ഭാസ്കർ, ഫിലിപ് തോമസ്, ഡോ.ജേക്കബ് സാമുവൽ, സെലീന ജോർജ്, ജോർജ് കെ.ജോൺ, ജോർജ് തോമസ്, അലോക് തോമസ് പോൾ എന്നിവർ പ്രസംഗിച്ചു.