ADVERTISEMENT

ലക്കിടി ∙ ലക്കിടിപേരൂർ പഞ്ചായത്തിലെ മുളഞ്ഞൂരിലെ പണ്ടാരക്കാട് പൊതുശ്മശാനത്തിലെ കയ്യേറ്റം കണ്ടെത്താൻ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണസമിതിയും സ്ഥലം സന്ദർശിച്ചു. മുളഞ്ഞൂർ തോടിനു സമീപത്തെ ശ്മശാനഭൂമി വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കയ്യേറിയെന്ന പരാതിയിലാണു നടപടി തുടങ്ങിയത്. 2.86 ഏക്കർ ഭൂമിയും ചക്രായം മുതൽ നെല്ലിക്കുറുശ്ശി നമ്പൂതിരിക്കെട്ട് വരെയുള്ള പ്രദേശത്തെ തോടും പലരും കയ്യേറിയിട്ടുണ്ട്.കയ്യേറ്റം കണ്ടെത്താനും ഭൂമി തിരിച്ചെടുക്കാനും നടപടി പുരോഗമിച്ചു വരികയാണെന്നു അധികൃതർ പറഞ്ഞു.പഞ്ചായത്ത് ഉപാധ്യക്ഷ സി.എ.നസ്‌റിൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.വിജയകുമാർ, സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പി.ബേബി ഗിരിജ, സി.അനിൽകുമാർ, ടി.മണികണ്ഠൻ, പി.പി.ഗോവിന്ദൻകുട്ടി എന്നിവർ നേതൃത്വം നൽകി.

English Summary:

Land encroachment at the Pandarakkad crematorium in Mulanjoor, Kerala, is under investigation. Lakkidiperoor Panchayat officials are working to reclaim the encroached land near the Mulanjoor stream, affecting 2.86 acres.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com