ADVERTISEMENT

ട്യൂട്ടർ നിയമനം
പാലക്കാട് ∙ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട മുണ്ടൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (പെൺ), കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (ആൺ) എന്നിവിടങ്ങളിലേക്ക് യുപി, ഹൈസ്‌കൂൾ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനു ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ രേഖകൾ സഹിതം 20നു മുൻപ് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം. 8547630126.
ഓംബുഡ്സ്മാൻ സിറ്റിങ് 16ന് 
പുതുപ്പരിയാരം ∙  പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ കേൾക്കാനും നടപടി സ്വീകരിക്കാനുമായി ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് 16ന് 2.45ന്  പഞ്ചായത്ത് ഹാളിൽ നടക്കും.
സ്കിൽ ഡവലപ്മെന്റ് കോഴ്സ്
നെമ്മാറ∙ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന സ്കിൽ ഡവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് ടെക്ന‌ിഷ്യൻ, ഗ്രാഫിക് ഡിസൈനിങ് കോഴ്സുകൾക്ക് 15 വരെ അപേക്ഷിക്കാം. പ്രായപരിധി:15 മുതൽ 2. യോഗ്യത; എസ്എസ്എൽസി. www.ssakerala.in

പൊങ്കൽ ഉത്സവം നാളെ മുതൽ
കുഴൽമന്ദം∙ വാണിയൻത്തറ മാരിയമ്മൻ കോവിലിലെ പൊങ്കൽ ഉത്സവം നാളെ മുതൽ 14 വരെ നടക്കും.
അയ്യപ്പൻവിളക്ക് ആഘോഷം നാളെ 
കല്ലടിക്കോട്∙ കരിമ്പ അയ്യപ്പൻകോട്ട ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് ആഘോഷം നാളെ നടക്കും. പനമണ്ണ മുത്തി ആശാനും സംഘവുമാണ് അയ്യപ്പൻ വിളക്ക് അവതരിപ്പിക്കുന്നത്.
ഗുരുവന്ദനം 2025
കല്ലടിക്കോട്∙ കരിമ്പ ഗവ.ഹയർസെക്കൻഡറി സ്കൂൾ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപക - അനധ്യാപക സംഗമം ഗുരുവന്ദനം 2025 ഇന്നു രാവിലെ 10നു നടക്കും. സ്കൂളിന്റെ തുടക്കം മുതൽ വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവർ പങ്കെടുക്കും. കരിമ്പ പഞ്ചായത്ത്‌ അധ്യക്ഷൻ പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

അധ്യാപക ഒഴിവ്
തൃത്താല ∙ മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ  ഇംഗ്ലിഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ജിയോളജി, ബോട്ടണി എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 15നു രാവിലെ 10നു നടക്കും.
കോഷൻ ഡിപ്പോസിറ്റ് 
തൃത്താല ∙  സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023 – 24 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04662270335.
നൈപുണ്യ വികസന കോഴ്സിന് അപേക്ഷിക്കാം
ഷൊർണൂർ ∙ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കൂനത്തറ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ജിഎസ്ടി അസിസ്റ്റന്റ് എന്നീ  കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ഓരോ കോഴ്സുകളിലും 25 കുട്ടികൾ വീതം 50 പേർക്കാണു പ്രവേശനം. പഠനം സൗജന്യം. അപേക്ഷ നൽകേണ്ട അവസാന തീയതി 15. അപേക്ഷാഫോം സ്കൂൾ ഓഫിസിൽ ലഭിക്കും. യോഗ്യത പത്താം തരം പാസാകണം. പ്രായപരിധി 15 മുതൽ 23 വരെ. ഫോൺ: 7306577655, 8281446180.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com