ADVERTISEMENT

ശബരിമല∙ മകര വിളക്കിന്റെ സുകൃത ദർശനത്തിനായി ഭക്തിയുടെ കൊടുമുടിയിൽ ശരണ മന്ത്രങ്ങളുട‌െ താഴ്‌വാരം. പൂങ്കാവനത്തിലെ പർണശാലകളിൽ നിന്നു ശരണം വിളിയും ഭജന കീർത്തനവും.  

മകരജ്യോതി ദർശനത്തിനായി ശബരിമല പാണ്ടിത്താവളത്ത് വിരിവച്ച് കാത്തിരിക്കുന്ന തീർഥാടകർ.

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി  ദീപാരാധന. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം.

മകരജ്യോതി ദർശനത്തിനായി ശബരിമല പാണ്ടിത്താവളത്ത് പർണശാല കെട്ടി കാത്തിരിക്കുന്ന തീർഥാടകർ സന്ധ്യാനേരത്തെ പ്രാർഥനയിൽ.

തുടർന്നു പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം നേടാനും ഭക്തലക്ഷങ്ങൾ. 

മകരജ്യോതി ദർശനത്തിനായി ശബരിമല പാണ്ടിത്താവളത്ത് വിരിവച്ച് കാത്തിരിക്കുന്ന തീർഥാടകർ.

പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പർണശാലകൾ പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങൾ കൂടി എത്തിയതോടെ സന്നിധാനം തിങ്ങി നിറഞ്ഞു. ചിത്രങ്ങൾ കാണാം–

മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്. ശബരിമല സന്നിധാനത്ത് നിന്നുള്ള ദൃശ്യം.
ശബരിമലയിൽ ഇന്ന് പുലർച്ചെ മകരസംക്രമ പൂജ കണ്ട് തൊഴുന്നവർ.
ശബരിമലയിൽ മകരസംക്രമ മുഹൂർത്തത്തിൽ ഇന്ന് പുലർച്ചെ സംക്രമ അഭിഷേകത്തിനുള്ള നെയ്തേങ്ങകൾ എത്തിച്ചപ്പോൾ.
പ്രശസ്ത സംഗീതഞ്ജൻ ഇളയരാജ ഇന്ന് പുലർച്ചെ 2 മണിക്ക് ശബരിമലയിൽ മകരസംക്രമ മുഹൂർത്തത്തിൽ ദർശനത്തിനെത്തിയപ്പോൾ.
മകരവിളക്കിനു മുന്നോടിയായി ശബരിമല ക്ഷേത്രം പൂക്കളാൽ അലങ്കരിച്ചപ്പോൾ.
കുളനട ഭഗവതി ക്ഷേത്രത്തിൽ തിരുവാഭരണ ഘോഷയാത്ര എത്തിയപ്പോൾ							    		                        ചിത്രം: മനോരമ
കുളനട ഭഗവതി ക്ഷേത്രത്തിൽ തിരുവാഭരണ ഘോഷയാത്ര എത്തിയപ്പോൾ ചിത്രം: മനോരമ
pathanamthitta-pamba-vilakku
തെളിഞ്ഞൊഴുകട്ടെ... മകരവിളക്കിനു മുന്നോടിയായി പമ്പാനദിയിൽ ഭക്തർ പമ്പാവിളക്ക് ഒഴുക്കിയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ
pathanamthitta-kulanada-temple-thiruabharanam-three
ശബരിമലയിൽ മകര സംക്രമപൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും ക്ഷേത്രവും അയ്യപ്പ വിഗ്രഹവും ഒരുക്കുന്നതിനുള്ള ശുദ്ധിക്രിയയുടെ ഭാഗമായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദർഭനൂൽ കെട്ടുന്നു. ചിത്രം: നിഖിൽരാജ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com