തിരുവല്ല ∙ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റിൽ. കുന്നന്താനം മൈലമൺ എസ്എൻ കോളനിയിൽ ഗൗതം ദാസ് (19) ആണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശി അഷ്റഫ് എന്നയാളുടെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ 29നാണ് സംഭവം. ബൈക്ക് സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചശേഷം അഷ്റഫ് കോഴിക്കോടിനു പോയി. ജനുവരി ഒന്നിനു തിരികെ വന്നപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു.
ഗൗതംദാസും കൂട്ടുകാരനും ചേർന്ന് ബൈക്ക് മോഷ്ടിച്ച ശേഷം പിന്നിലെ നമ്പർ പ്ലേറ്റ് ഇളക്കിക്കളഞ്ഞും മുൻപിലെ നമ്പർ തിരുത്തിയും മഡ്ഗാഡ് ഇളക്കി രൂപമാറ്റം വരുത്തിയുമാണ് ഉപയോഗിച്ചിരുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് പിടിയിലായത്.