sections
MORE

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

  വടശേരിക്കര കുമ്പളത്താമണ്ണിൽ മറിഞ്ഞ ഓട്ടോറിക്ഷ.(ഇൻസൈറ്റിൽ അജിത്കുമാർ)
വടശേരിക്കര കുമ്പളത്താമണ്ണിൽ മറിഞ്ഞ ഓട്ടോറിക്ഷ.(ഇൻസൈറ്റിൽ അജിത്കുമാർ)
SHARE

വടശേരിക്കര ∙ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്കു പരുക്കേറ്റു. കുമ്പളത്താമൺ കൈതയ്ക്കാമണ്ണിൽ അനുകുമാറിന്റെ മകൻ അജിത്കുമാറാണ് (20) മരിച്ചത്. അജിത്കുമാറിന്റെ സഹോദരൻ ആകാശിനെ (18) പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഇടത്തറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രാഹുലിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെ കുമ്പളത്താമണ്ണിലാണ് സംഭവം. 5 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് അജിത്കുമാർ മരിച്ചത്. വത്സലയാണ് മാതാവ്. മറ്റു സഹോദരങ്ങൾ: അബിൻ, അനില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN pathanamthitta
SHOW MORE
FROM ONMANORAMA