ADVERTISEMENT

സീതത്തോട് ∙ കെഎസ്ഇബി കൊച്ചുപമ്പ സിവിൽ വിഭാഗം ഓഫിസിനു സമീപം ഇറങ്ങിയ കാട്ടാനക്കൂട്ടം ആശങ്കയും ഒപ്പം കൗതുകവും പകർന്നു. ആനകളുടെ പടം എടുക്കാനുള്ള സമയവും സൗകര്യവും ആനകൾ തന്നെ ഒരുക്കി നൽകിയെങ്കിലും കാടു കയറും മുൻപ് കണ്ണിൽ കണ്ടതെല്ലാം തച്ചുടയ്ക്കുന്ന കാര്യം മറന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടിക്കൊമ്പൻ അടക്കം 4 അംഗ സംഘം കാട്ടിൽ നിന്ന് ഗ്രൗണ്ടിൽ എത്തുന്നത്.

സന്ധ്യവരെ ഗ്രൗണ്ടിൽ ചുറ്റിയടിച്ച ശേഷം കൊച്ചുപമ്പ ഐബി വഴിയുള്ള റോഡിലൂടെ കാടു കയറുമ്പോഴാണു കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ചത്.ഗവി–കുമളി ബസിൽ എത്തിയ സഞ്ചാരികൾക്കും ആനകളെ കൺകുളിർക്കെ കാണാനായി. പഴയ ക്വാർട്ടേഴ്സിന്റെ ഭിത്തികളും വാതിലുകളും തകർത്തശേഷം സമീപത്തെ ശുചിമുറിയുടെ കതകുകൾ ഇടിച്ചു നിരത്തി. പൈപ്പ് ലൈനുകളും അടിച്ചൊടിച്ചു.

പരമാവധി നാശങ്ങൾ വരുത്തിയ ശേഷം ഐബി കെട്ടിടത്തിനു സമീപത്തുകൂടിയായിരുന്നു കാടു കയറ്റം. ശബരിമല തീർഥാടനം തുടങ്ങിയ ശേഷം കക്കി–ഗവി റൂട്ടിൽ കാട്ടാനകളുടെ സാന്നിധ്യം ഏറെയായിരുന്നു. സമീപ മലമടക്കുകളിലെ നിന്ന് കക്കി ഭാഗത്തേക്ക് ആനകൾ മാറിയതായാണ് സൂചന. കഴിഞ്ഞ ആഴ്ച പച്ചക്കാനം, കക്കി ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീപ്പുകൾ കാട്ടാനക്കൂട്ടം ആക്രമിച്ച് നാശം വരുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com