ADVERTISEMENT

ഏനാത്ത് ∙ വാഹനങ്ങൾ കടന്നു പോകുന്ന വിദ്യാലയ മുറ്റത്ത് ചുറ്റുമതിൽ നിർമാണത്തിന് കാലതാമസം നേരിടുന്നു. ഇളംഗമംങ്ങലം ഗവ.വെൽഫെയർ എൽപി സ്കൂളിനാണ് ചുറ്റുമതിൽ നിർമിച്ച് വാതിലും പൂട്ടും സ്ഥാപിക്കുന്നതിന് സ്കൂൾ മുറ്റത്തു കൂടിയുള്ള വഴി തടസ്സമാകുന്നത്. വഴിയടച്ച് ചുറ്റുമതിൽ നിർമിച്ചാൽ സമീപവാസികളുടെ പ്രതിഷേധം ഒഴിവാക്കാൻ വഴി തേടുകയാണ് പഞ്ചായത്ത് അധികൃതർ. സ്കൂളിനു സ്ഥല പരിമിതിയുണ്ട്. പകരം വഴി വേണമെങ്കിൽ സ്വകാര്യ വ്യക്തി കനിയണം. സമീപവാസികൾക്ക് കളമലയിലും ഇളംഗമംങ്ങലം കൊയ്പ്പള്ളിമല റോഡിലും എത്താനുള്ള എളുപ്പ മാർഗമാണിത്.

മറ്റ് പൊതുവഴികൾ ഉണ്ടെന്നിരിക്കെ കളിക്കളം ഇല്ലാത്ത സ്കൂൾ മുറ്റത്തു കൂടിയുള്ള റോ‍ഡ് അടച്ച് ചുറ്റുമതിൽ നിർമിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്ന  സ്കൂൾ മുറ്റത്ത്  ഗതാഗതം നിരോധിച്ച് ബോർഡുമില്ല. സ്കൂൾ അങ്കണത്തിൽ കുട്ടികൾക്ക് കളിക്കണമെങ്കിൽ അധ്യാപകർ കാവൽ നിൽക്കണം, 

 ചുറ്റുമതിൽ നിർമിച്ച് സ്കൂൾ പ്രവർത്തന സമയം കഴിഞ്ഞ് ഗതാഗതം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം കൈക്കൊണ്ട് നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്ത് അംഗം ജോബോയി ജോസഫ് പറഞ്ഞു. സമീപ കാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയ്ക്കൊപ്പം സ്കൂളിനു ചുറ്റുമതിലും, കിണറിന് ചുറ്റുമതിലും വാ മൂടിയും സ്ഥാപിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com