ADVERTISEMENT

മല്ലപ്പള്ളി ∙ ആനിക്കാട് ചെട്ടിമുക്ക് വളവുഞ്ചേരിൽ രാമചന്ദ്രൻനായരെ (70) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ആനിക്കാട് ചെട്ടിമുക്കിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി തെക്കുംഭാഗം സ്വദേശി അനിൽകുമാർ (47) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

രാമചന്ദ്രൻനായരെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കീഴ്‍വായ്പൂര് പൊലീസ് ഇൻസ്പെക്ടർ സി.ടി.സഞ്ജയ്, എസ്ഐ സോമനാഥൻ നായർ, എഎസ്ഐമാരായ സുരേഷ്കുമാർ, പി.എ.മധു, എസ്‌ സിപിഒമാരായ പി.എച്ച്.അൻസീം, കെ.എ.ഷാനവാസ്, സിപിഒ പ്രദീപ് നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com