ADVERTISEMENT

നിരണം ∙ ഒന്നര വർഷം മുൻപ് ദുരിത വിതച്ച മഹാപ്രളയത്തിൽ നിന്ന് ഇനിയും പുനരധിവാസം ലഭിക്കാത്തവരെ തേടി ആന്ധ്രാപ്രദേശിൽ നിന്നുള്ള സന്നദ്ധസംഘടനയെത്തി. ഓഗോംൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ നാഷനൽ ഇന്റഗ്രേഷൻ ത്രൂ റൂറൽ ഡവലപ്മെന്റ് (എസ്എൻഐആർഡി) എന്ന സംഘടനയാണ് പ്രളയാനന്തര പുനരധിവാസ പദ്ധതി നെടുമ്പ്രം, നിരണം, കടപ്ര പഞ്ചായത്തുകളി‍ൽ നടപ്പാക്കുന്നത്. ഒരു മാസം നീണ്ട സർവേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ  102 പേർക്ക് ഗ്യാസ് സ്റ്റൗ, 75 പേർക്ക് തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു. തുടർ പ്രവർത്തനമെന്ന നിലയിൽ ഒരു വർഷത്തിനുള്ളിൽ ചെറുകിട സംരഭകർക്ക് സഹായം, പരിശീലനം, വീടുകളുടെ അറ്റകുറ്റപ്പണി, ശുചിമുറി, കിണർ എന്നിവയുടെ നിർമാണം എന്നിവ നടത്തും. പ്രളയത്തിനുശേഷം 2 പ്രാവശ്യം കേരളത്തിലെത്തി സംഘടന സഹായം നൽകിയിരുന്നു. ഇപ്പോഴത്തെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പൊടിയാടിയിൽ ഓഫിസും തുറന്നിട്ടുണ്ട്.

സഹായവിതരണം മാത്യു ടി.തോമസ് എംഎൽഎ  ഉദ്ഘാടനം ചെയ്തു.  എസ്എൻഐആർഡി എക്സിക്യൂട്ടീവ് സെക്രട്ടറി  ജി.പി.ജവഹർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രതിനിധികളായ ഷെക്കു ഷില, ഡേവിഡ് ബോയിസ്, രാജ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലത പ്രസാദ്, ഷിബു വർഗീസ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com