ADVERTISEMENT

ശബരിമല ∙ കുംഭമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്ര നാളെ അടയ്ക്കും. മകരവിളക്ക് കാലത്തെ പോലെ തീർഥാടകരുടെ വൻതിരക്കായിരുന്നു ഇന്നലെയും. പതിനെട്ടാംപടി കയറാനും ദർശനത്തിനും മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പായിരുന്നു. ലക്ഷാർച്ചനയും കളഭാഭിഷേകവും ആയിരങ്ങൾ കണ്ടു തൊഴുതു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ലക്ഷാർച്ചനയുടെയും കളഭാഭിഷേകത്തിന്റെയും ബ്രഹ്മകലശങ്ങൾ ഒരുമിച്ചു പൂജിച്ചു നിറച്ചു. തുടർന്നു ലക്ഷാർച്ചന തുടങ്ങി. ഉച്ചയോടെ പൂർത്തിയായി.

ആദ്യം ലക്ഷാർച്ചനയുടെ ബ്രഹ്മകലശത്തിലെ ഭസ്മം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. പിന്നെ കളഭാഭിഷേകം നടന്നു. ഇന്നു സഹസ്രകലശ പൂജ, പടിപൂജ, ഉദയാസ്തമനപൂജ എന്നിവ ഉണ്ട്. നാളെ രാത്രി 10ന് നട അടയ്ക്കും. വൈകിട്ട് 6 വരെ അയ്യപ്പന്മാർക്ക് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രവേശനമുള്ളൂ. തമിഴ്നാട്ടിലെ നേരൂർ ആശ്രമം മഠാധിപതി വിദ്യാ ശങ്കര സരസ്വതി സ്വാമി ഇന്നലെ അയ്യപ്പ ദർശനം നടത്തി. ലക്ഷാർച്ചനയിലും കളഭാഭിഷേക ചടങ്ങിലും പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com