ADVERTISEMENT

പഴവങ്ങാടി ∙ അനിയന്ത്രിതമായ വാഹന പാർക്കിങ് ഇട്ടിയപ്പാറ ടൗണിന് തീരാശാപം. ടൗണിൽ വൺവേ നടപ്പാക്കിയിട്ടും പാർക്കിങ് കുറ്റമറ്റതാക്കാൻ സംവിധാനം ഉണ്ടാകുന്നില്ല.പുനലൂർ–മൂവാറ്റുപുഴ പാതയിൽ വലിയപറമ്പുപടി–മാമുക്ക് വരെയും കാവുങ്കൽപടി ബൈപാസിലുമാണ് അനധികൃത പാർക്കിങ്. ടൗണിൽ പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇതൊന്നും വാഹനങ്ങൾ ഓടിക്കുന്നവർക്ക് ബാധകമല്ല. സൗകര്യപ്രദമായ സ്ഥലം നോക്കി വാഹനങ്ങൾ ഇട്ടിട്ട് പോകുകയാണവർ. ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ പലപ്പോഴും റോഡിന്റെ നടുക്ക് വാഹനങ്ങൾ പാർക്കിങ് നടത്തിയതു കാണാം. സ്റ്റാൻഡിൽ നിന്ന് ഇറങ്ങിവരുന്ന ബസുകൾ ഹോൺ അടിക്കുമ്പോഴാണ് വാഹനങ്ങൾ മാറ്റുന്നത്. ടൗണിൽ റോഡിന്റെ ഇരുവശത്തും പാർക്കിങ്ങാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com