ADVERTISEMENT

പത്തനംതിട്ട ∙ ക്ഷണിക്കാത്ത അതിഥിയായി കോവിഡ് 19 നാട്ടിലെത്തിയതോടെയും ലോക്ഡൗൺ പ്രഖ്യാപനത്തിലും കുട്ടികളുടെ അവധി ആഘോഷം വീടുകളിൽ ചുരുക്കി. മിക്കവരും മൊബൈലും ടിവിയും ഗെയിമുകളുമായി തിരക്കിലായപ്പോൾ വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള മലർവാടി ആർട്സ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പൊയ്മറഞ്ഞുപോയ കളികളായ, ഈർക്കിൽ ഉപയോഗിച്ചുള്ള കളികൾ, ഗോലികളി, നാടൻപന്ത്പളി എന്നിവയിൽ മുഴുകുകയാണ്.

എസ്. കൃഷ്ണനുണ്ണി, എസ്. നന്ദന, പിഎസ്. ശ്രീക്കുട്ടൻ,  വൃന്ദ സുരേഷ്, ആർ.അനന്ദു, എസ്. കൃഷ്ണവേണി എന്നിവർ അവധിക്കാലത്തിന്റെ ആലസ്യത്തിൽ ടിവിയും മൊബൈലും ഉപേക്ഷിച്ച് ഓലമെടയലും വള്ളിക്കൊട്ട നിർമാണവുമായി തിരക്കിലാണ്. പറമ്പുകളിൽ നിന്ന് ഓലകൾ സംഘടിപ്പിച്ച് സമീപത്തുള്ള വാര്യവീട്ടിലെ വീട്ടുമുറ്റത്ത് ഒത്തുചേർന്നാണ് എല്ലാവരും ഓടമെടയിൽ പരിശീലനം നടത്തുന്നത്.

ഓലപ്പുരകളും വള്ളിക്കൊട്ടകളും നാട്ടിൽ അധികം ഇല്ലാത്തതിനാൽ അതിന്റെ ഗുണ ഗണങ്ങളെകുറിച്ച് കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കിയാണ് ഓലമെടയലും വള്ളിക്കൊട്ട നിർമാണവും പരിശീലിപ്പിക്കുന്നതെന്ന് ബന്ധുവായ വാര്യവീട്ടിൽ വത്സലകുമാരി പറഞ്ഞു. കോവിഡ് 19ന്റെ ജാഗ്രതയിൽ കൃത്യമായ അകലം പാലിച്ചാണ് കുട്ടികൾ കളികളിൽ ഏർപ്പെടുന്നത്. പഴയകാലത്തെ പൊയ്മറഞ്ഞ വിനോദങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ വീട്ടിലെ മാതാപിതാക്കളും ശ്രമിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com