ADVERTISEMENT

കോഴഞ്ചേരി ∙ കതിർമണ്ഡപത്തിൽ നിന്ന് ഒരു മിനിറ്റുപോലും കളയാതെ ആര്യ പാഞ്ഞെത്തിയത് പരീക്ഷാ ഹാളിലേക്ക്. എംജി സർവകലാശാല ഇന്നലെ പുനരാരംഭിച്ച 6–ാം സെമസ്റ്റർ ബികോം പരീക്ഷ എഴുതുന്നതിനാണ് വിവാഹ വേഷത്തിൽ ആര്യ സെന്റ് തോമസ് കോളജിലെ പരീക്ഷ ഹാളിൽ എത്തിയത്. പരീക്ഷാ ഹാളിന് പുറത്ത് വരനും കാത്തിരിപ്പുണ്ടായിരുന്നു. കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയും കൊടുമൺ ചരുവിള പുത്തൻ വീട്ടിൽ രവീന്ദ്രന്റെ മകളുമാണ് ആർ. ആര്യ.അങ്ങാടിക്കൽ സ്വദേശി അനിൽ കുമാറുമായുള്ള വിവാഹം ഏപ്രിൽ 5ന് ആണ് നിശ്ചയിച്ചിരുന്നത്.

കോവിഡിന്റെ വരവോടെ വിവാഹം ജൂൺ ഒന്നിലേക്ക് മാറ്റുകയായിരുന്നു. സർവകലാശാല മാറ്റിവച്ച പരീക്ഷ ആദ്യം മേയ് അവസാനം നടക്കുമെന്ന് അറിയിച്ചു. പിന്നീട് ലോക്ഡൗൺ നീട്ടിയതോടെ പരീക്ഷ ജൂൺ ഒന്നിലേക്ക് മാറ്റി. അങ്ങനെ കല്യാണവും പരീക്ഷയും ഒരുദിവസം എത്തി. കല്യാണം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിൽ 12നും 12.30നും ഉള്ള മുഹൂർത്തത്തിൽ നടന്നു. 1.15ന് പരീക്ഷ ഹാളിൽ എത്തേണ്ടതിനാൽ കല്യാണ സദ്യപോലും കഴിക്കാതെയാണ് ആര്യ വരനുമൊത്ത് കോളജിലേക്ക് എത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com