ADVERTISEMENT

റാന്നി ∙ റോഡിൽ സ്ഥാപിക്കാൻ കലുങ്കിന്റെ വലിയ കോൺക്രീറ്റ് അറയുമായെത്തിയ ക്രെയ്ൻ റോഡിൽ ചരിഞ്ഞതുമൂലം പുനലൂർ – മൂവാറ്റുപുഴ പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മറ്റൊരു ക്രെയ്നും 2 മണ്ണുമാന്തികളും ഉപയോഗിച്ച് വളരെ ശ്രമപ്പെട്ടാണ് കോൺക്രീറ്റ് അറ തിരികെ റോഡിൽ കയറ്റിയതും ക്രെയ്ൻ നീക്കിയതും. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് മന്ദിരം പൊട്ടങ്കൽപടിയിലാണ് സംഭവം. കോന്നി – പ്ലാച്ചേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇവിടെ കലുങ്കിന്റെ പണി നടക്കുകയാണ്.

കരാർ കമ്പനിയുടെ ഉതിമൂട് പ്ലാന്റിൽ കോൺക്രീറ്റ് അറകൾ നിർമിച്ചാണ് കലുങ്കുകൾക്കായി റോഡിൽ സ്ഥാപിക്കുന്നത്. ഇവിടെ മധ്യത്തിലെ അറ സ്ഥാപിച്ചിരുന്നു. വശത്ത് സ്ഥാപിക്കാനുള്ള പാരപ്പറ്റ് ചേർന്ന വലിയ അറയുമായിട്ടാണ് ക്രെയ്ൻ എത്തിയത്. ഇത് കുഴിയിലേക്ക് ഇറക്കി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ക്രെയ്ൻ ചരിഞ്ഞ് അറ റോഡിന്റെ വശത്ത് ഇരുത്തി. റോപ് ഉൾപ്പെടെ മണ്ണിനടിയിലായതോടെ മറ്റൊരു ക്രെയ്ൻ എത്തിച്ച് അറ താങ്ങി നിർത്തി. പിന്നീട് ചരിഞ്ഞ ക്രെയ്ൻ ഉപയോഗിച്ചു തന്നെ കോൺക്രീറ്റ് അറ എടുത്ത് കലുങ്ക് കുഴിയിൽ സ്ഥാപിച്ചു. ഇതിനു ശേഷമാണ് വാഹന ഗതാഗതം പൂർണതോതിൽ പുനരാരംഭിച്ചത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com