ADVERTISEMENT

തണ്ണിത്തോട് ∙ തെങ്ങു കയറാനും തേങ്ങയിടാനും അശ്വതിക്ക് മടിയില്ല. വനിതകൾ ഏറെയൊന്നും കടന്നുവരാത്ത മേഖലയിലേക്ക് തണ്ണിത്തോട് കൂത്താടിമൺ കാളിയാനിക്കൽ അശ്വതി (29) തെങ്ങുകയറ്റത്തിൽ സജീവമായത് കോവിഡ് കാലത്താണ്. ഭർത്താവ് രണദീപ് പ്രവാസിയാണെങ്കിലും കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നതോടെ കുടുംബം പ്രയാസത്തിലായിരുന്നു. അശ്വതി തെങ്ങുകയറി ലഭിച്ച വരുമാനമാണ് മാസങ്ങളോളം കുടുംബ ചെലവുകൾ ന‍ടത്തിയത്.

2 കുട്ടികളും ഭർത്താവിന്റെ മാതാപിതാക്കളും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം. തണ്ണിത്തോട് കൃഷിഭവന്റെ കീഴിലുള്ള കാർഷിക കർമസേന അംഗമായ അശ്വതിക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം ലഭിച്ചിരുന്നു. പഴയ തെങ്ങുകയറ്റ യന്ത്രം സ്വന്തമായി വാങ്ങിയ ശേഷമാണ് സമീപ മേഖലകളിൽ തെങ്ങുകയറാൻ തുടങ്ങിയത്. തെങ്ങുകയറ്റം സ്ഥിര വരുമാന മാർഗമായി കാണുന്ന അശ്വതി കാർഷിക കർമസേനയുടെ പ്രവർത്തനങ്ങളും പശു വളർത്തലും ഒപ്പം ചെയ്യുന്നു. വിഎച്ച്സി അഗ്രികൾചർ, എഎൻഎം കോഴ്സുകളും അശ്വതി പൂർത്തിയാക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com