ADVERTISEMENT

കോന്നി ∙ തനിച്ചു താമസിക്കുന്ന വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി മോഷണ ശ്രമം നടത്തിയ തൃശൂർ സ്വദേശിയായ തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തൃശൂർ ചാവക്കാട് ചെങ്ങശേരി വീട്ടിൽ മാലിക് (28) ആണ് പിടിയിലായത്. വകയാർ കൈതക്കര ഗിരിവർഗ കോളനിയിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. ഇയാൾ പണിക്കായി എത്തിയ ഭാഗത്തെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പ്രസന്ന എന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ രാവിലെ പുറത്തുപോയി വന്ന പ്രസന്നയുടെ പിന്നിലൂടെയെത്തി കഴുത്തിൽ ചെറിയ കയർ ഇടുകയായിരുന്നു.

കോൺക്രീറ്റിനു ഉപയോഗിക്കുന്ന ഗ്ലൗസും ഇയാൾ ധരിച്ചിരുന്നു. വീട്ടമ്മ കൈകൊണ്ട് കയറിൽ പിടിച്ചതിനാൽ കയർ മുറുകാതിരിക്കുകയും ബഹളം വയ്ക്കാൻ അവസരമുണ്ടാവുകയും ചെയ്തു. ഇതോടെ പ്രസന്നയെ വിട്ട് ഇയാൾ ഓടിപ്പോയി.നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും മാലിക്കിനെ പിടികൂടുകയും ചെയ്തു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇൻസ്പെക്ടർ സി. ബിനു മാലിക്കിനെ അറസ്റ്റ് ചെയ്തു. ഒരു വർഷമായി ഇയാൾ ഇവിടെ താമസിച്ച് മേസ്തിരിപ്പണി ചെയ്തു വരികയായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com