ചുവരിലേക്ക് പെയ്ന്റ് സ്പ്രെ ചെയ്യുമ്പോൾ സ്ഥാനാർഥിയുടെ പേരും ചിത്രവും; വിഡിയോ തരംഗമാകുന്നു

SHARE

പത്തനംതിട്ട ∙ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ പോസ്റ്റർ വിഡിയോയും തരംഗമാകുന്നു. എല്ലാ മുന്നണി സ്ഥാനാർഥികളും സോഷ്യൽ മീഡിയ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഓമല്ലൂർ പഞ്ചായത്തിലെ 14 –ാം വാർഡ് (മഞ്ഞനിക്കര) എൻഡിഎ സ്ഥാനാർഥി രവീന്ദ്രവർമ അംബാനിലയം പുറത്തിറക്കിയ ഡിജിറ്റൽ പോസ്റ്റർ വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായി.

പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഇത് ചെയ്തെടുത്തത്. ചുവരിലേക്ക് പെയ്ന്റ് സ്പ്രെ ചെയ്യുമ്പോൾ സ്ഥാനാർഥിയുടെ പേരും ചിത്രവും തെളിഞ്ഞ് വരുന്നതാണ് വിഡിയോ. ചൈനയിലും മറ്റും യഥാർഥത്തിൽ തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കംപ്യൂട്ടർ രംഗത്തെ വിദഗ്ധർ പറയുന്നു.

അവയുടെ വിഡിയോ അനുകരണം പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിൽ ഇപ്പോൾ പുതുമയാണ്. കോട്ടയം നട്ടാശേരി കണ്ണാമ്പടത്ത് ആർ. അനന്തകൃഷ്ണനാണ് വിഡിയോ തയാറാക്കിയത്. ചിത്രകാരനും കംപ്യൂട്ടർ വിദഗ്ദ്ധനുമായ അനന്തകൃഷ്ണൻ ഇതിനു മുൻപും ഇത്തരത്തിൽ കൗതുകങ്ങളായ ഡിജിറ്റൽ മാതൃകകൾ ചെയ്തിട്ടുണ്ട്. കോവിഡ് 19ന്റെ ബോധവൽക്കരണ സന്ദേശങ്ങളും ശ്രദ്ധിക്കപ്പെട്ടു. സ്വകാര്യ ആയൂർവേദ മരുന്നു കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവാണ്.

pathanamthitta news
ചുവരിൽ പെയ്ന്റ് സ്പ്രെ ചെയ്ത് പോസ്റ്റർ തയാറാക്കുന്ന ഡിജിറ്റൽ വിഡിയോ.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA