ADVERTISEMENT

ഏഴംകുളം ∙ വാർഡിൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാനും മാലിന്യം ഒഴിവാക്കുന്നതിനും ബഹുവർണ പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും ഇല്ലാതെ പ്രചാരണത്തിനിറങ്ങിയ ഒരു സ്ഥാനാർഥിയുണ്ട് ഏഴംകുളം പഞ്ചായത്തിൽ. ഒന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ബാബു ജോൺ.

മറ്റു സ്ഥാനാർഥികളുടെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോയും ചിഹ്നവും അടങ്ങിയ വിവിധ വർണങ്ങളിലുള്ള പോസ്റ്ററുകളും ബോർഡുകളും വാർഡാകെ നിരന്നിട്ടും ഇതുവരെ പോസ്റ്ററുകൾ അച്ചടിക്കുകയോ ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല ബാബു ജോൺ. പകരം അഭ്യർഥന നോട്ടിസ് രൂപത്തിൽ അച്ചടിച്ച് വീടുകളിൽ എത്തിച്ച് വോട്ടു തേടുകയാണ്.

എംജി സർവകലാശാലയിൽ നിന്ന് സെക്‌ഷൻ ഓഫിസറായി വിരമിച്ചതിനു ശേഷം പരിസ്ഥിതി പ്രവർത്തനത്തിനു വേണ്ടിയാണ് കൂടുതൽ സമയവും ഇദ്ദേഹം ചെലവഴിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജില്ലാ ഭാരവാഹി കൂടിയായ ഇദ്ദേഹത്തിന്റെ കന്നിയങ്കമാണിത്. പാർട്ടി നിർബന്ധിച്ചാൽ പോലും പോസ്റ്ററും ബോർഡും ഇറക്കില്ലെന്ന് ബാബു ജോൺ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com