ജോസ്– ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്ന തിരുവല്ല നഗരസഭ

 തിരുവല്ല നഗരം
തിരുവല്ല നഗരം
SHARE

തിരുവല്ല ∙ ജില്ലയിലെ ഏറ്റവും വലിയ നഗരസഭയാണ് തിരുവല്ല. 39 വാർഡുകളിലായി 39,600 വോട്ടർ‌. 155 സ്ഥാനാർഥികളാണ് മത്സര രംഗത്ത്. 15–ാം വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ. 8 പേർ. 13–ാം വാർഡിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾ മാത്രം. ഇരുപതോളം വാർഡിൽ ബിജെപിയും ശക്തമായ സാന്നിധ്യമാണ്. നഗരസഭയിൽ കേരള കോൺഗ്രസ് വിഭാഗങ്ങൾ ഏറ്റുമുട്ടുന്ന വാർഡുകളിൽ വാശിയേറിയ മത്സരമാണ്. ജോസ്, ജോസഫ് വിഭാഗങ്ങൾ നേരിട്ട് പയറ്റുന്ന 7 വാർഡുകളാണുള്ളത്. ഇരു പാർട്ടികളിലെയും സ്ഥാനാർഥികൾ മാസങ്ങൾക്ക് മുൻപു വരെ ഒരേ പാർട്ടിയിലും മുന്നണിയിലുമായിരുന്നവർ. കഴിഞ്ഞ കൗൺസിലിൽ 10 കൗൺസലർമാരാണ് കേരള കോൺഗ്രസിന് (എം) ഉണ്ടായിരുന്നത്. പിന്നീട് 7 കൗൺസിലർമാർ ജോസഫ് പക്ഷത്തും 3 പേർ ജോസ് പക്ഷത്തും നിലയുറപ്പിച്ചു.

4 മുൻ അധ്യക്ഷന്മാർ

എൽഡിഎഫിൽ കേരള കോൺഗ്രസി(എം)ലെ ചെറിയാൻ പോളച്ചിറയ്ക്കൽ, ലിൻഡ തോമസ് എന്നിവരും യുഡിഎഫിൽ കേരള കോൺഗ്രസി (ജോസഫ്)ലെ ഷീല വർഗീസും സ്വതന്ത്രനായി രാജു മുണ്ടമറ്റവുമാണ് മത്സര രംഗത്തുള്ളത്. ചെറിയാൻ 21-ാം വാർഡ് തിരുമൂലപുരം വെസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയാണ്. ലിൻഡ 3-ാം വാർഡായ ആറ്റുചിറയിലും. 4-ാം വാർഡായ കിഴക്കൻ മുത്തൂർ വാർഡിൽ ഇവരുടെ ഭർത്താവ് തോമസ് വഞ്ചിപ്പാലവും മത്സരിക്കുന്നു. ഇരുവരും എൽഡിഎഫ് സ്ഥാനാർഥികളാണ്. ഷീല വർഗീസ് 34-ാം വാർഡായ മേരിഗിരിയിൽ യുഡിഎഫ് സ്ഥാനാർഥിയാണ്. 9–ാം വാർഡിലാണ് രാജു മുണ്ടമറ്റം മത്സരിക്കുന്നത്.

കഴിഞ്ഞ തവണത്തെ കക്ഷി നില
ആകെ–39യുഡിഎഫ് – 22 (കോൺഗ്രസ് 11, കേരള കോൺഗ്രസ്–എം 10, ആർഎസ്പി 1)എൽഡിഎഫ് 9 (സിപിഎം2, ജനതാദൾ –എസ് 1,കേരള കോൺഗ്രസ് – സ്കറിയ 1)

ബിജെപി–4, എസ്ഡിപിഐ–1, സ്വതന്ത്രർ–3
(വിപ്പ് ലംഘനത്തെ തുടർന്ന് കോൺഗ്രസിലെ 2 അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയതിനാൽ പിന്നീട് യുഡിഎഫ് അംഗസംഖ്യ 20 ആയി ചുരുങ്ങി)

നഗരത്തിലോട്ട്
∙ തിരുവല്ല നഗരസഭ

∙ 1910ൽ ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ തിരുവല്ല പട്ടണ സമിതിക്ക് ആദ്യരൂപം നൽകിയത്. 1920 ൽ തിരുവല്ല നഗരസഭ രൂപീകരിച്ചു. ആദ്യ പ്രസിഡന്റ് എം.ആർ.സുബ്രഹ്മണ്യ അയ്യരും വൈസ് പ്രസിഡന്റ് റാവു സാഹിബ് ജി.സഖറിയായും ആയിരുന്നു. 12 ജനപ്രതിനിധികളാണ് അന്ന് ഉണ്ടായിരുന്നത്. വിസ്തൃതി 14.46 ചതുരശ്ര കിലോമീറ്റർ. ജനസംഖ്യ 27,000. 1943 ൽ വാർഡുകളുടെ എണ്ണം 18 ആയി . 1987 ഓഗസ്റ്റ് 1ന് കുറ്റപ്പുഴ പഞ്ചായത്ത് നഗരസഭയിൽ ലയിച്ചു.

ഇപ്പോൾ 39 വാർഡുകളാണ് നഗരസഭയിൽ ഉള്ളത്. ജനസംഖ്യ –52,883. പുരുഷന്മാർ –24817, സ്ത്രീകൾ –28066. 100 വർഷത്തിനുള്ളിൽ 34 നഗരസഭാ അധ്യക്ഷൻമാരും ഉണ്ടായി. ഇത്തവണ അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്.1995ൽ നഗരപാലിക ബിൽ നടപ്പായ ശേഷം നടന്ന 5 തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു മേൽക്കൈ. കോൺഗ്രസും കേരള കോൺഗ്രസും (എം) അധ്യക്ഷ സ്ഥാനം പങ്കിട്ടായിരുന്നു ഭരണം. കാൽ നൂറ്റാണ്ടിനുള്ളിൽ 2 തവണ ( 2003, 2013) എൽഡിഎഫിന് അധ്യക്ഷ സ്ഥാനം വീണുകിട്ടി. കോൺഗ്രസിലെ പടല പിണക്കമായിരുന്നു കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA