ADVERTISEMENT

മലയാലപ്പുഴ ∙ കരയുടെ ഉത്സവത്തിന് ഇന്ന് തുടക്കം. 4 കരകളാണ് ഉള്ളത്. ഇന്ന് നല്ലൂർ, നാളെ  ഇടനാട്, രണ്ടിന് ഏറം, 3ന് താഴം കരകളുടെ ഉത്സവമാണ്. മുൻവർഷങ്ങളിൽ വലിയ കലാ പരിപാടികളാണ് കരകളുടെ വകയായി നടത്താറുള്ളത്. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണ കലാപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.

ഇത്തവണത്തെ ഉത്സവബലി ഇന്നലെ പൂർത്തിയായി. നെറ്റിപ്പട്ടവും വെഞ്ചാമരവും കൊണ്ട് പഴുക്ക മണ്ഡപം അലങ്കരിച്ച് ദേവിയെ അതിലേക്ക് എഴുന്നള്ളിച്ച് ഇരുത്തിയാണ് ഹവിസ്സ് അർപ്പിച്ചത്. ഉത്സവ ബലി കണ്ടു തൊഴാൻ ഇന്നലെയും ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നു. കാഴ്ച ശ്രീബലിക്ക് ആനപ്പുറത്താണ് ദേവിയെ എഴുന്നള്ളിച്ചത്. നൂറനാട് ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച വേലകളി മാറ്റുകൂട്ടി. ശ്രീഭൂതബലിക്കു ശേഷം വിളക്ക് എഴുന്നള്ളത്തും നടന്നു

മലയാലപ്പുഴയിൽ ഇന്ന്

നവകം, ശ്രീഭൂതബലി  8.00, ഭാഗവത പാരായണം  8.15, ശീതങ്കൻ തുള്ളൽ 4.00, കാഴ്ചശ്രീബലി,സേവ 6.30, ശ്രീഭൂതബലി 9.00, വിളക്കെഴുന്നള്ളിപ്പ് 9.10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com