ADVERTISEMENT

കോഴഞ്ചേരി ∙ പമ്പാ പരിരക്ഷണ സമിതി സ്ഥാപക ജനറൽ സെക്രട്ടറിയും പൂവത്തൂരിലെ എൻവയൺമെന്റൽ റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എൻ. കെ. സുകുമാരൻ നായർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മാരാമൺ തോട്ടപ്പുഴശേരിയിലെ വീട്ടുവളപ്പിൽ. രോഗത്തെ തുടർന്ന് ഏതാനും നാളുകളായി വിശ്രമത്തിലായിരുന്നു. പമ്പാതീരത്തെ മാരാമൺ തോട്ടപ്പുഴശേരി പ്രശാന്ത് വീട്ടിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം. ഭാര്യ: കോന്നി കൊരട്ടിയിൽ കെ. സുശീല. മക്കൾ: ഡോ. എസ്. അമ്പിളി (ആലപ്പുഴ), എസ്. അനിൽ (എൻജിനീയർ). മരുമക്കൾ: പരേതനായ ആലപ്പുഴ ആലിശേരി കലക്ട്രേറ്റ് വാർഡ് കൃഷ്ണപ്രഭയിൽ പരേതനായ ഡോ. ജി. ഗോപകുമാർ, ദീപ്തി എ. കാരണവർ (എൻഎസ്എസ് യുപിഎസ് ചിങ്ങവനം).

കേന്ദ്ര ജലമന്ത്രാലയത്തിന്റെ നാഷനൽ വാട്ടർ മിഷൻ അവാർഡ്, സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പിന്റെ പരിസ്ഥിതി മിത്ര പുരസ്കാരം, ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരം, എറണാകുളം കരയോഗത്തിന്റെ പി.എസ് ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്കാരം, കേരള വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം, പ്രഫ. മാത്യു വാണിശേരി ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പമ്പാനദി: പരിസ്ഥിതി പഠനം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പമ്പാനദി: പരിസ്ഥിതിയും പരിപാലനവും തുടങ്ങി ഗ്രന്ഥങ്ങളും കൈപ്പുസ്തകങ്ങളും രചിച്ചു. കേരള നദീസംരക്ഷണ സമിതി രൂപീകരിക്കുന്നതിൽ പങ്കു വഹിച്ചു. വരാൽച്ചാൽ , വരട്ടാർ നീർത്തടങ്ങൾ പുനർജീവിപ്പിക്കുന്നതിലും നിർണായക ഇടപെടൽ നടത്തി. പമ്പാ ആക്‌ഷൻ പ്ലാൻ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. നിയമസഭാ പരിസ്ഥിതി കമ്മിറ്റിശബരിമല മാസ്റ്റർ പ്ലാൻ സമിതിയിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു.വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനായി ശബരിഗിരി, കക്കാട്, ഇടുക്കി വൈദ്യുതി പ്രോജക്ടുകളിൽ പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com