വയോധികയുടെ സ്വർണവും പണവും കവർന്ന കേസ്: മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

handcuff-1
SHARE

പന്തളം ∙ പട്ടാപ്പകൽ ബലപ്രയോഗത്തിലൂടെ വയോധികയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന യുവാവ് പിടിയിലായതായി സൂചന. ഇയാൾ പന്തളം സ്വദേശിയാണ്. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തു വരുന്നു. കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ വീട്ടിലാണ് 2 അംഗ സംഘം ചൊവ്വാഴ്ച രാവിലെ കവർച്ച നടത്തിയത്. 3 പവൻ സ്വർണവും 8000 രൂപയുമാണ് ഇവിടെ നിന്നു മോഷണം പോയത്.

കേസന്വേഷണത്തിന്റെ ഭാഗമായി 20ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ വിരലടയാളം പരിശോധിക്കുന്നതിനൊപ്പം ശാന്തകുമാരി നൽകിയ സൂചനകളുമായി ഒത്തുനോക്കുന്നുമുണ്ട്. പണം സൂക്ഷിച്ചിരുന്ന അലമാരയിൽ പ്രതികളുടെ വിരലടയാളം കൃത്യമായി പതിഞ്ഞത് അന്വേഷണത്തിനു സഹായകമായി. സമീപവാസികൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന സൂചനയും പൊലീസിനു നേരത്തെ ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA