ADVERTISEMENT

റാന്നി ∙ ഓട്ടത്തിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട ഡ്രൈവർ ഹാൻഡ് ബ്രേക്കിട്ട് ടോറസ് ലോറി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓടിക്കൂടിയ യാത്രക്കാരും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് വെള്ളം കൊടുത്ത് ഡ്രൈവറുടെ ക്ഷീണം അകറ്റുകയായിരുന്നു. ഇന്നലെ രാവിലെ 11ന് പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിലാണ് സംഭവം. മണ്ണുമായെത്തിയതാണ് ലോറി.

കായംകുളം സ്വദേശി സന്തോഷാണ് ലോറി ഓടിച്ചിരുന്നത്. ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ എത്തിയപ്പോൾ വേഗം കുറച്ച് ഹാൻഡ് ബ്രേക്കിട്ട് ടോറസ് നിർത്തുകയായിരുന്നു. നടുറോഡിൽ ലോറി നിർത്തിയിരിക്കുന്നതു കണ്ടാണ് ജനം ഓടിക്കൂടിയത്. വിയർത്തൊലിച്ച സന്തോഷ് ഡ്രൈവിങ് സീറ്റിൽ ചാരിക്കിടക്കുകയായിരുന്നു. വെള്ളം കൊടുത്തതോടെ അസ്വസ്ഥത ഒഴിഞ്ഞു തുടങ്ങി. ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ സന്തോഷ് ലോറിയിൽ നിന്ന് ഇറങ്ങാൻ തയാറായില്ല.

ഇതുവഴി എത്തിയ യാത്രക്കാരനായ മറ്റൊരു ഡ്രൈവർ പിന്നീട് സന്തോഷിനെ സീറ്റിൽ നിന്നു നീക്കിയ ശേഷം ലോറി ഓടിച്ചു മാറ്റുകയായിരുന്നു. ആരെയോ ഇടിച്ചിട്ടെന്ന് ഭയന്നാണ് ലോറിയിൽ നിന്ന് ഇറങ്ങാ‍ഞ്ഞതെന്ന് സന്തോഷ് പറഞ്ഞു. മാമുക്ക് ജംക്‌ഷന് സമീപം ലോറിയിട്ട് സന്തോഷ് വിശ്രമിച്ചെങ്കിലും വീണ്ടും അസ്വസ്ഥത പ്രകടമായതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com