ADVERTISEMENT

പന്നിവിഴ  ∙ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ കൃഷി തുടങ്ങിയ അധ്യാപകന്റെ കൃഷിയിടത്തിലെ ചേനയെല്ലാം കാട്ടുപന്നിയിറങ്ങി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് 12 മൂട് ചേനയുടെ മൂടിളക്കി അതിൽ പാകമായി ചേനയെല്ലാം തിന്ന ശേഷം തണ്ട് ഉപേക്ഷിച്ചിട്ടു പോയത്. വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് സ്വന്തം ആവശ്യത്തിനുള്ള ചേന നട്ടത്. അതിൽ ഇനി 3 മൂട് മാത്രമാണ് മിച്ചം.‌പുരയിടത്തിലും സമീപത്തുള്ള വടക്കേക്കരപ്പടി ഏലായിലും മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയ കൃഷി കഴിഞ്ഞ 4 വർഷമായി ജോലിക്കാരെ വച്ച് കൃഷി ചെയ്തു വരികയായിരുന്നു അനിൽ.

എന്നാൽ പന്നിശല്യം രൂക്ഷമായതോടെ ഏലായിലെ കൃഷി നിർത്തി പുരയിടത്തിൽ കൃഷി വ്യാപിപ്പിക്കാമെന്നു വിചാരിച്ചു. കാട്ടുപന്നികൾ അവിടെയും എത്തി കൃഷി നശിപ്പിച്ചു. ചേനയ്ക്കൊപ്പം വാഴ, പച്ചക്കറികൾ എല്ലാം കുത്തിയിളക്കാൻ തുടങ്ങിയതോടെ കൃഷിയിടത്തിനു ചുറ്റിനും വേലികെട്ടി. അതും ഇളക്കിയാണ് പന്നികൾ കൃഷിയിടത്തിനുള്ളിൽ കയറി നാശം വരുത്തുന്നത്. ഇതിനാൽ ഏലായ്ക്കു പിന്നാലെ പുരയിടത്തിലെ കൃഷിയും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് അനിൽ പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com