കഞ്ചാവു ചെടി കണ്ടെത്തി
Mail This Article
×
അടൂർ ∙ ചൂരക്കോട് കൂത്താരടി ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി നടവഴിയിൽ കഞ്ചാവിന്റെ ചെടി എക്സൈസ് സ്ക്വാഡ് കണ്ടെത്തി. ഇവിടെ പുൽചെടികൾക്കിടയിൽ 60 സെന്റീമീറ്റർ നീളമുള്ള കഞ്ചാവിന്റെ ചെടിയാണ് സ്ക്വാഡിലെ സംഘത്തിൽപെട്ട വി. ഹരികുമാർ, സി.കെ.മനോജ്, വിമൽ, രാജേഷ്, ആകാശ് മുരളി എന്നിവർ കണ്ടെത്തിയത്. ഇത് ആരാണു നട്ടുപിടിപ്പിച്ചതെന്ന് അറിവായിട്ടില്ല. എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.