വാക്സീൻ വിതരണം വേഗത്തിൽ; ഇന്നലെ നൽകിയത് 22000 പേർക്ക്

SHARE

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ 22000 പേർക്ക് വാക്സീൻ നൽകി. പരമാവധി പേർക്ക് ഒരു ഡോസ് എങ്കിലും വാക്സീൻ നൽകണമെന്ന കണക്കു കൂട്ടലിലാണു വിതരണം വേഗത്തിലാക്കിയത്. ഇന്നലെ ജില്ലയിൽ 63 കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. മിക്ക കേന്ദ്രങ്ങൾക്കു മുൻപിലും ഇന്നലെ വാക്സീൻ സ്വീകരിക്കാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു.

കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ കേന്ദ്ര സംഘവും കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി. അതിനാൽ പരമാവധി പേർക്ക് വേഗത്തിൽ വാക്സീൻ നൽകണമെന്നും നിർദേശിച്ചിരുന്നു.  ജില്ലയിൽ ഇതുവരെ 11,27,003 പേർക്ക് വാക്സീൻ നൽകി. അതിൽ 7,67,853 പേർക്ക് ഒന്നാം ഡോസും 3,59,150 പേർക്ക് രണ്ടാം ഡോസും നൽകി.

ജില്ലയിൽ വാക്സീൻ വിതരണത്തിൽ ഏറ്റവും മുൻപിൽ തിരുവല്ല താലൂക്ക് ആശുപത്രിയാണ്. ഇതുവരെ 33,512 പേർക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിൽ  വാക്സീൻ നൽകി. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം 28296, പത്തനംതിട്ട ജനറൽ ആശുപത്രി 24,940, കോഴഞ്ചേരി ജില്ലാ ആശുപത്രി 24223, പന്തളം കുടുംബാരോഗ്യ കേന്ദ്രം 27,402, കോന്നി താലൂക്ക് ആശുപത്രി 22551 എന്നിവയാണ് വാക്സീൻ വിതരണത്തിൽ ജില്ലയിൽ മുൻപിൽ.

ജില്ലയിൽ ഇന്നലെ 301 പേർക്ക് കോവിഡ്

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ 451 പേർക്ക് കോവിഡ് മുക്തി, 301 പേർക്ക് പോസിറ്റീവ്. കോവിഡ് ബാധിതരായ 4 പേരുടെ മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.

∙ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 8.9%
∙ ഇന്നലെ വരെ കോവിഡ് സ്ഥിരീകരിച്ചവർ – 131399
∙ സമ്പർക്കം മൂലം സ്ഥിരീകരിച്ചവർ – 123876
∙ ആകെ മുക്തരായവർ – 125411
∙ നിരീക്ഷണത്തിൽ ഉള്ളവർ – 15459
∙ ഇന്നലെ ശേഖരിച്ച സാംപിളുകൾ – 10556
∙ ഫലം ലഭിക്കാനുള്ളത് – 2489

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA