കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ് സർവീസുകൾ കൂട്ടണമെന്ന് ആവശ്യം

SHARE

പത്തനംതിട്ട ∙ ബസ് സൗകര്യം കുറവായതിനാൽ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ തുടങ്ങണമെന്ന് ആവശ്യം. ജില്ലയുടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് മെഡിക്കൽ കോളജിൽ എത്താൻ കഴിയുന്ന വിധത്തിൽ ബസ് സൗകര്യം ഇപ്പോൾ ഇല്ല.

പത്തനംതിട്ട, അടൂർ, പന്തളം, പത്തനാപുരം, കൊട്ടാരക്കര, റാന്നി, ആങ്ങമൂഴി, അത്തിക്കയം, വെച്ചൂച്ചിറ ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ് സർവീസ് വേണമെന്നാണ് ആവശ്യം. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടും വിധത്തിൽ വേണം റൂട്ടുകൾ നിശ്ചയിക്കേണ്ടതെന്നും ആവശ്യം ഉയർന്നു.

പത്തനംതിട്ടയിൽ നിന്ന്:

∙ വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി വഴി
∙ കുമ്പഴ, ഇളകൊള്ളൂർ, കോന്നി വഴി
∙ പ്രമാടം, പൂങ്കാവ്, ആനക്കൂട്, കോന്നി വഴി
∙താഴൂർക്കടവ്, വള്ളിക്കോട്, വി. കോട്ടയം, പൂങ്കാവ്, കോന്നി വഴി

റാന്നിയിൽ നിന്ന്:

∙ ഉതിമൂട്, പത്തനംതിട്ട, കോന്നി വഴി
∙ഉതിമൂട്, പത്തനംതിട്ട, വെട്ടൂർ, കോന്നി വഴി
∙വടശേരിക്കര, കുമ്പളാംപൊയ്ക, മലയാലപ്പുഴ, വെട്ടൂർ, അട്ടച്ചാക്കൽ വഴി
∙ജണ്ടായിക്കൽ, ബംഗ്ലാംകടവ്, വടശേരിക്കര, കുമ്പളാംപൊയ്ക, 

വെച്ചൂച്ചിറയിൽ നിന്ന്:
∙അത്തിക്കയം, പെരുനാട്, വടശേരിക്കര, കുമ്പളാംപൊയ്ക, മലയാലപ്പുഴ വഴി

ആങ്ങമൂഴിയിൽ നിന്ന്:
∙സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, അതുമ്പുംകുളം വഴി

പത്തനാപുരത്തു നിന്ന്:
∙ കലഞ്ഞൂർ, കൂടൽ, കോന്നി വഴി

അടൂരിൽ നിന്ന്:
∙ തട്ട, കൈപ്പട്ടൂർ, വള്ളിക്കോട്, പൂങ്കാവ്, കോന്നി വഴി

പന്തളത്തു നിന്ന്:
∙തുമ്പമൺ, നരിയാപുരം, കൈപ്പട്ടൂർ, തൃപ്പാറ, പൂങ്കാവ്, കോന്നി വഴി

കോഴഞ്ചേരിയിൽ നിന്ന്:
∙ പത്തനംതിട്ട, വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി വഴി
∙ കുമ്പഴ, ഇളകൊള്ളൂർ, കോന്നി വഴി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA