ADVERTISEMENT

അടൂർ∙ സംസ്കൃത പണ്ഡിതനും ദേവീഭാഗവത നവാഹാചാര്യനുമായ ഏഴംകുളം ഗീതാഭവനിൽ എൻ.വാസുദേവൻ നമ്പ്യാതിരി (90) അന്തരിച്ചു. ആധ്യാത്മിക പ്രഭാഷകനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന എൻ.വി. നമ്പ്യാതിരി പത്തനംതിട്ട മൈലപ്ര ഊരകത്ത് ഇല്ലത്ത് ദാമോദരരുടെയും സരസ്വതി അന്തർജനത്തിന്റെയും മകനായി 1931 ഒക്ടോബർ 21നാണ് ജനിച്ചത്. ബന്ധുവായ ആഗമാനന്ദ സ്വാമിക്കൊപ്പം കാലടി ശ്രീരാമകൃഷ്ണാശ്രമത്തിൽ പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് പറക്കോട് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ അധ്യാപകനായി.

1986ൽ വിരമിച്ചു. കേരള സർക്കാർ പാഠപുസ്തക കമ്മിറ്റിയിൽ അംഗമായിരിക്കെ സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനിൽ പുസ്തക രചനകളിൽ പങ്കാളിയായിരുന്നു. ഭാഗവത സപ്താഹങ്ങളിലും ദേവീഭാഗവത നവാഹങ്ങളിലും ആചാര്യ സ്ഥാനം വഹിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി, ദേവീ ഭാഗവതം എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസർ, ശ്രീശങ്കരാചാര്യർ എന്നീ കൃതികളുടെ രചയിതാവുമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വേദശ്രീ പുരസ്കാരം, സിദ്ധിനാഥാനന്ദ പുരസ്കാരം, 2020ലെ അഖില ഭാരത ഭാഗവത സത്ര സമിതിയുടെ മള്ളിയൂർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: രവീന്ദ്രനാഥ ടഗോറിന്റെ ശിഷ്യനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കേശവൻ നമ്പ്യാതിരിയുടെ മകൾ പരേതയായ ഭവാനിയമ്മ . മക്കൾ: വി. രഘുനാഥ്, ഡോ. വി. രാജീവ് (സെൻട്രൽ യൂണിവേഴ്സിറ്റി കാസർകോട്). മരുമക്കൾ: പി.എൻ. ഉഷ, സി.എൽ. ജയകുമാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com