ADVERTISEMENT

പത്തനംതിട്ട∙ പാറമട ഉടമകൾക്ക് പരാതിക്കാരന്റെ ഫോൺ നമ്പറും പരാതിയും ചോർത്തി നൽകിയെന്ന ആരോപണത്തെത്തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചിറ്റാർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകളുടെ ഉടമകളെ സഹായിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാജി പി.ജോർജ്, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.ആർ.രതീഷ്, സച്ചിൻ കെ.പിള്ള എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി സസ്പെൻഡ് ചെയ്തത്.

പരിസ്ഥിതി പ്രവർത്തകനായ ബിജു മോടിയിൽ പാറഖനനം സംബന്ധിച്ച് നൽകിയ പരാതിയാണ് സസ്പെൻഷന് ആധാരമായത്. ചിറ്റാർ മീൻകുഴിതടത്തിൽ ഭാഗത്ത് അനധികൃത പാറഖനനം നടക്കുന്നതു സംബന്ധിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. അധികം വൈകാതെ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വിളിച്ച് വിവരം തിരക്കിയെന്നും പത്തു മിനിറ്റിനു ശേഷം അഞ്ചിൽ പരം ഫോൺ നമ്പറുകളിൽ നിന്ന് അപായപ്പെടുത്തുമെന്നു പറഞ്ഞ് ഫോൺ വിളികൾ ഉണ്ടായതായും ബിജു പറഞ്ഞു.

പൊലീസ് ഇവർക്ക് വിവരവും ഫോൺ നമ്പറും ചോർത്തി നൽകി എന്നാരോപിച്ച് ഇന്റലിജൻസ് എഡിജിപി, ഡിജിപി, എസ്പി എന്നിവർക്ക് ഫോൺ വിളികളുടെ ഓഡിയോ ക്ലിപ് സഹിതം പരാതി നൽകി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com