പുലി കെഎസ്ആർടിസി ബസിന് കുറുകെ ചാടി; സംഭവം പടയണിപ്പാറയ്ക്കു സമീപം
Mail This Article
×
സീതത്തോട് ∙ ആങ്ങമൂഴി–കോട്ടയം കെഎസ്ആർടിസി ബസിനു മുന്നിൽ പടയണിപ്പാറയ്ക്കു സമീപം ഇന്നലെ പുലർച്ചെ 5.15ന് പുലി കുറുകെ ചാടി. പടയണിപ്പാറ തേക്ക് പ്ലാന്റേഷനിലൂടെ പുലി ഓടി മറയുന്നതു കണ്ടതായി ഡ്രൈവർ ഷാജഹാൻ പറഞ്ഞു. ജീവനക്കാർ അടക്കം 4 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പ്ലാന്റേഷനു സമീപം ജനവാസ മേഖലയാണ്. കഴിഞ്ഞ ആഴ്ച കുമളി ഡിപ്പോയിൽ നിന്നുള്ള ഗവി ബസിനു മുന്നിൽ പച്ചക്കാനത്തിനു സമീപം കടുവ കുറുക്ക് ചാടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.