പത്തനംതിട്ട ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1944 പേർക്ക് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിൽ എത്തുന്നത്. ചൊവ്വാഴ്ച 1328 പേർ ആണ് പോസിറ്റീവ് ആയത്. തിങ്കളാഴ്ച 872 പേർക്ക് ആയിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതാണ് 2 ദിവസത്തിനുള്ളിൽ ഇരട്ടിയിലേറെയായത്. ഇന്നലെ 543 പേർ മുക്തരായി. വ്യാപനം തടയാൻ കോവിഡ് ബാധിതരും കുടുംബാംഗങ്ങളും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിതകുമാരി പറഞ്ഞു.
∙ കോവിഡ് ബാധിച്ച് ഇന്നലെ മരണം-3
∙ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ-216592
∙ ആകെ മുക്തരായവർ–209003
∙ നിരീക്ഷണത്തിൽ ഉള്ളവർ-2205
∙ ഇന്നലെ ശേഖരിച്ച സാംപിളുകൾ-5542