ADVERTISEMENT

പത്തനംതിട്ട ∙ തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഓക്സിജൻ ഉൽപാദനത്തിൽ ജില്ല സ്വയംപര്യാപ്തമാണ്. ഫെബ്രുവരി പതിനഞ്ചോടുകൂടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ഐസിയു സ്ഥാപിക്കും. കോന്നി മെഡിക്കൽ കോളജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധിക സൗകര്യങ്ങൾ ഒരുക്കും. കോവിഡ് ഒക്യുപൻസി ഡേറ്റ അപ്ഡേറ്റ് ചെയ്തു തരാത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ കിടക്കകൾ നീക്കിവയ്ക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അവ ചെയ്യുന്നില്ല. അതിനൊരു തീരുമാനം ഉണ്ടാകണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ്കുമാർ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ഡിഎംഒ ഡോ.എൽ.അനിതാകുമാരി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ.ആർ.സുമേഷ്, എൻഎച്ച്എം ഡിപിഎം ഡോ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com