ADVERTISEMENT

ചെങ്ങന്നൂര്‍∙ എഴുപത്തിയഞ്ചിലധികം ഭാഷകളിലെ ബൈബിളുകളും  വിവിധ ഭാഷകളിലുള്ള 75ൽ പരം, വേദപുസ്തകങ്ങൾ തുടങ്ങി നിരവധി അപൂർവ വസ്തുക്കളുമായി ചെങ്ങന്നൂരില്‍ ക്രൈസ്തവ പൈതൃക പ്രദര്‍ശനം.  ചെങ്ങന്നൂര്‍ ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ഫിലോബിബ്ലിക്ക എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. 

'ഫിലോബിബ്ലിക്ക' പ്രദര്‍ശനം മലങ്കര സഭാ അസ്സോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്നു.

വിവിധ ഭാഷകളിലുള്ള 75ല്‍ പരം, വേദപുസ്തകങ്ങള്‍, വേദപുസ്തക നിഘണ്ടുകള്‍, ഒന്നര ഇഞ്ച് മുതല്‍ ഒന്നര അടി വരെ വലുപ്പമുള്ള വേദപുസ്തകങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ബൈബിള്‍ പിരമിഡ്, ലോകത്തിലെ വിവിധ സഭകള്‍ ഉപയോഗിക്കുന്ന കുരിശുകള്‍, സുഗന്ധദ്രവ്യങ്ങള്‍, വിശുദ്ധ നാട്ടിലെ വിവിധ മലകളിലെ കല്ലുകള്‍, ഷെക്കല്‍ നാണയം, സിനായി മലയിലെ ഇല അടയാളമുള്ള പാറ, യോര്‍ദാന്‍, ചെങ്കടല്‍, ഗലീല എന്നിവിടങ്ങളിലെ ജലം, സീനായിലെ നെയ്ത്തു ചിത്രങ്ങള്‍, ചെപ്പേടുകള്‍, പുരാതന നാണയങ്ങള്‍, വിവിധ രാജ്യങ്ങളിലെ ക്രിസ്മസ്, ഈസ്റ്റര്‍ സ്റ്റാമ്പുകള്‍ തുടങ്ങി മുന്നൂറോളം ഇനങ്ങളാണ് ഉണ്ടായിരുന്നത്.

കത്തനാർ യാത്രകൾ എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ യാത്രകളിലെ ശേഖരങ്ങളാണ് ഇടവങ്കാട് എം. പി. എം യുവജനപ്രസ്ഥാനത്തിന്റെയും എം.ജി.എം സണ്ടേസ്കൂളിന്റേയും ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തിയത്. പ്രദര്‍ശനം മലങ്കര സഭാ അസ്സോസിയേഷന്‍ സെക്രട്ടറി  ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com