ADVERTISEMENT

മല്ലപ്പള്ളി ∙ നവീകരണം നടത്തിയ പുല്ലാട് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനയാത്രയ്ക്ക് ദുരിതമായി. നെയ്തേലിപ്പടി, കരിപ്പാച്ചേരിൽപടി, വെണ്ണിക്കുളം പൂവത്തിളപ്പ്, പുല്ലാട് മാർത്തോമ്മാ പള്ളിപ്പടി എന്നിവിടങ്ങളിലെല്ലാം മഴക്കാലത്ത് റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. നിലവിലുണ്ടായിരുന്ന ഓടകളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. തുറന്നുകിടക്കുന്ന ഓടയ്ക്കു ‌സ്‌ലാബും സ്ഥാപിച്ചിട്ടില്ല. വർഷങ്ങളുടെ പഴക്കമുള്ള കലുങ്കുകൾ പുനരുദ്ധരിച്ചെങ്കിലും ഇതിനോടു ചേർന്ന് ഓട നിർമിക്കാത്ത സ്ഥലങ്ങളുമുണ്ട്. 

കഷായപ്പടിയും കീഴ്‌വായ്പൂര് കവലയ്ക്കു സമീപവും പ്രയോജനകരമല്ലാത്ത ഇത്തരം കലുങ്ക് കാണാൻ കഴിയും. റോഡിൽ വളവുകൾ ഒട്ടേറെയുണ്ടെങ്കിലും നവീകരണത്തിന്റെ ഭാഗമായി നിവർക്കുന്നതിന് നടപടിയെടുത്തിരുന്നില്ല. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ റോഡിനു വീതി കുറവാണ്. ഇക്കാരണത്താൽ അപകടസാധ്യതയുമേറെയാണ്. അടുത്തിടെ ഒട്ടേറെ അപകടങ്ങളാണ് 12 കിലോമീറ്റർ ദൂരത്തിനിടയിൽ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com