ADVERTISEMENT

പത്തനംതിട്ട ∙ കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന മിക്സർ ട്രക്കിന്റെ മുകൾ ഭാഗം വൈദ്യുതി കേബിളിൽ ഉടക്കിയതുമൂലം വൈദ്യുതി തൂൺ ഒടിഞ്ഞുവീണു. 

വൈദ്യുതി കേബിളുകൾ വീണ് സമീപത്തുണ്ടായിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി 9.45ന് ടെലിഫോൺ ഭവന് മുൻപിലായിരുന്നു സംഭവം. വൈദ്യുതി തൂൺ റോഡിന് കുറുകെ ഒടിഞ്ഞുവീണതിനെതുടർന്ന് കെഎസ്ആർടിസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ഇബി, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി റോഡ് ബ്ലോക്ക് ചെയ്തശേഷം വൈദ്യുതി തൂൺ പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. പികെ.ആർ, മറിയം കോംപ്ലക്സ്, ടെലിഫോൺ ഭവൻ ട്രാൻ‌സ്ഫോമറിന്റെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com