ലൈഫ് മിഷൻ: ജില്ലയിൽ 504 കുടുംബങ്ങൾക്ക് വീടുനൽകി

സർക്കാരിന്റെ രണ്ടാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം  ഓമല്ലൂർ പഞ്ചായത്ത് 3 ാം വാർഡ് ഐമാലി ഈസ്റ്റിൽ സുരേഷ് കുമാറിന്റെ വീട്ടിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, പഞ്ചായത്ത് അംഗം കെ.സി. അജയൻ തുടങ്ങിയവർ സമീപം.

SHARE

പത്തനംതിട്ട ∙ ജില്ലയിൽ 504 കുടുംബങ്ങൾക്കു ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാർഡിലെ സുരേഷ് കുമാറിന്റെ വീട്ടിൽ നാട മുറിച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി. ആറന്മുള മണ്ഡലത്തിൽ 166 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ നൽകിയത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, പഞ്ചായത്ത് അംഗം കെ.സി. അജയൻ, ആതിര അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA